ഇന്ധന വിലക്കയറ്റം : ദില്ലിയിൽ മൂന്ന് ദിവസം ഓട്ടോ-ടാക്സി പണിമുടക്ക്

ഇന്ധന വിലക്കയറ്റം : ദില്ലിയിൽ മൂന്ന് ദിവസം ഓട്ടോ-ടാക്സി പണിമുടക്ക്

  • പെട്രോൾ, ഡീസൽ വില വർധനവിന് പുറമെ സിഎൻജി വിലയും വർദ്ധിപ്പിക്കുന്നതാണ് ഡ്രൈവർമാരെ സമരത്തിലേക്ക് നയിച്ചത്.

ഡൽഹി : രാജ്യതലസ്ഥാനത്ത്ഇന്ധന വിലവർധനവിനെതിരെ ഓട്ടോ-ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓട്ടോ-ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവേഴ്സ് യൂണിയൻ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 21 മുതൽ 23 വരെയാണ് പണിമുടക്ക് നടക്കുക. പെട്രോൾ, ഡീസൽ വില വർധനവിന് പുറമെ സിഎൻജി വിലയും വർദ്ധിപ്പിക്കുന്നതാണ് ഡ്രൈവർമാരെ സമരത്തിലേക്ക് നയിച്ചത്.

തുടർച്ചയായി നാലാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്.നിലവിലെ സാഹചര്യത്തിൽ നിരക്ക് വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സമരക്കാരുടെ നിലപാട്. ടാക്സി, ഓട്ടോ ഡ്രൈവർമാർക്ക് പുറമെ യൂബർ ഡ്രൈവർമാരും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )