
വിഡി സതീഷൻ സർക്കാർ 10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും
- ആദ്യ മന്ത്രിസഭായോഗത്തിനു ശേഷം ഇന്നലെ നടത്തിയ സമ്മേളനത്തിൽ ധവളപത്രം ഇറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു
തിരുവനന്തപുരം : വിഡി സതീശൻ സർക്കാർ 10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും. സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കാനാണ് ധവളപത്രമിറക്കുന്നത് ഡോ. കെ എം ചന്ദ്രശേഖർ അധ്യക്ഷനായി സമിതിയെ വെച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേരും. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണെന്ന് വിഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ആരോപിച്ചിരുന്നു.

ആദ്യ മന്ത്രിസഭായോഗത്തിനു ശേഷം ഇന്നലെ നടത്തിയ സമ്മേളനത്തിൽ ധവളപത്രം ഇറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ദിരാഗ്യാരണ്ടിയും സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ യാത്രാസൗജന്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ആശവർക്കർമാർക്ക് താൽകാലിക ആശ്വാസമായി 3000 രൂപ കൂട്ടി നൽകും.
CATEGORIES News
