റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷയുടെ തിയതി തീരുമാനിച്ചു

റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷയുടെ തിയതി തീരുമാനിച്ചു

  • അടുത്ത മാസം ജൂൺ 21ന്

ഡൽഹി: നീറ്റ് പുനഃപരീക്ഷയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ കേന്ദ്ര സുരക്ഷാ, ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. NTA, വിദ്യാഭ്യാസ മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര സുരക്ഷാ, ഇന്റലിജൻസ് ഏജൻസി പ്രതിനിധികളും പങ്കെടുത്തു. പരീക്ഷ സുരക്ഷിതവും നീതിയുക്തവുമായി നടത്താനുള്ള നടപടികൾ യോഗം അവലോകനം ചെയ്തു.വീഴ്ചകൾ സംഭവിക്കാനുള്ള സാധ്യതകൾ പരിശോധിച്ചു. പ്രതിരോധ നടപടികൾ വിലയിരുത്തി.

സമൂഹ മാധ്യമ ആപ്പുകളുടെ പ്രതിനിധികളുമായും വിദ്യാഭ്യാസ മന്ത്രാലയം ചർച്ച നടത്തി. വ്യാജ പ്രചാരണം തടയാനുള്ള നടപടികൾ അവലോകനം ചെയ്തു. നുണപ്രചാരണം നടത്തുന്ന വാട്‌സ്ആപ്, ടെലിഗ്രാം ചാനലുകൾ പൂട്ടാനുള്ള സാധ്യതകൾ പരിശോധിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തിക്കുന്ന പേപ്പർ മാഫിയ സംഘങ്ങളെ തകർക്കാനും നടപടികൾ ആരംഭിച്ചുവെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )