നീറ്റ് ചോദ്യപേപ്പർ ചർച്ചയിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ

നീറ്റ് ചോദ്യപേപ്പർ ചർച്ചയിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ

  • മെയ് മൂന്നിന് നടന്ന പരീക്ഷയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി റദ്ദാക്കിയത്.

ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചർച്ചയിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. മനീഷ് യാദവാണ് അറസ്റ്റിലായത്. ചോദ്യപേപ്പർ വിതരണം ചെയ്‌ത രാകേഷ് മണ്ഡാവരിയും പിടിയിലായിട്ടുണ്ട്. അഞ്ച് ജില്ലകളിൽ നിന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേർ അറസ്റ്റിലായത്. നേരത്തെ ചോദ്യപേപ്പർ ചോർന്നുവെന്ന പരാതിക്ക് പിന്നാലെ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് (യുജി) പരീക്ഷ റദ്ദാക്കിയിരുന്നു.മെയ് മൂന്നിന് നടന്ന പരീക്ഷയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി റദ്ദാക്കിയത്.

പുതിയതായി പരീക്ഷ നടത്തുന്ന തീയതി പിന്നീട് അറിയിക്കും. ചോദ്യപ്പേപ്പർ ചോർച്ച സിബിഐ അന്വേഷിക്കുമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പരീക്ഷാ നടത്തിപ്പ് സുതാര്യമായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം വരെ നാഷണൽ ടെസ്റ്റിങ് ഏജൻസി അവകാശപ്പെട്ടിരുന്നത്. 24 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷാണ് റദ്ദാക്കിയിരിക്കുന്നത്.പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )