കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ വിജയാഘോഷം

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ വിജയാഘോഷം

  • സ്കൂൾ ഹയർസെക്കൻഡറി വിഭാഗം 92 ശതമാനം വിജയം നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു.

കൊയിലാണ്ടി: കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ വിജയാഘോഷം; ഹയർസെക്കൻഡറി വിഭാഗത്തിന് 92% വിജയം കൊയിലാണ്ടി ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ വിജയാഘോഷങ്ങൾക്ക് തുടക്കമായി. സ്കൂൾ ഹയർസെക്കൻഡറി വിഭാഗം 92 ശതമാനം വിജയം നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു.സയൻസ് വിഭാഗം 97 ശതമാനവും, കൊമേഴ്സ് വിഭാഗം 89 ശതമാനവും, ഹ്യൂമാനിറ്റീസ് വിഭാഗം 87 ശതമാനവും വിജയശതമാനം നേടി. അഞ്ച് വിഷയങ്ങൾക്കും എ പ്ലസ് നേടിയ 10 വിദ്യാർഥികളും 90 ശതമാനത്തിലധികം മാർക്ക് നേടിയ 44 വിദ്യാർഥികളും സ്കൂളിന്റെ അഭിമാനമായി. സയൻസ് വിഭാഗത്തിൽ സബ്ജില്ലയിലെ ഒന്നാം സ്ഥാനം നേടാനും സ്കൂളിന് സാധിച്ചു.


വിജയിച്ച വിദ്യാർഥികൾക്ക് സ്കൂളിൽ ആവേശകരമായ സ്വീകരണം ഒരുക്കി. മധുരവിതരണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സജീവ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ എൻ.വി. പ്രദീപ് കുമാർ, പ്രധാനാധ്യാപിക ഷജിത ടി., എസ്.എം.സി ചെയർമാൻ പ്രവീൺ കുമാർ, മദർ പി.ടി.എ പ്രസിഡന്റ് അസ്മ, സ്റ്റാഫ് സെക്രട്ടറി ഷൈജു കെ.പി., പ്രശാന്ത് നോട്ടി ന്റവിട, വിജി ടി. എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ച് സംസാരിച്ചു.
സ്കൂളിന്റെ തുടർച്ചയായ അക്കാദമിക മികവിന്റെ തെളിവാണ് ഇത്തവണത്തെ ഹയർസെക്കൻഡറി പരീക്ഷാഫലമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വിജയിച്ച വിദ്യാർഥികൾക്കും അവരെ പിന്തുണച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും ചടങ്ങിൽ അനുമോദനം അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )