
സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും ഉയർത്തിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
- പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത്.
തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും ഉയർത്തിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചു. മറ്റു പാൽ ഉൽപന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില ഉയർത്തും. പാൽ കവറുകളിൽ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്നും മിൽമ അറിയിച്ചു. പാൽ ലിറ്ററിന് 6 രൂപയാണ് വർധിക്കുന്നത്. മഞ്ഞ കവർ പാൽ 27 രൂപ, നീല കവർ പാൽ 30 രൂപ, ഓറഞ്ച് കവർ പാൽ 30 രൂപ, പച്ച കവർ പാൽ 32 രൂപ, കൗ മിൽക് ഒരു ലിറ്റർ ബോട്ടിൽ 75 രൂപ, തൈര് ക്ലാസിക് 40 രൂപ, തൈര് എലൈറ്റ് 45 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.

ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണു പാൽവില കൂട്ടുന്നതെന്നും ലീറ്ററിന് 4 രൂപ കൂട്ടുമ്പോൾ മൊത്തം വർധനയുടെ 83.75% തുക (3.35 രൂപ) കർഷകർക്കു ലഭിക്കുമെന്നും മിൽമ അറിയിച്ചിരുന്നു. എന്നാൽ ഈ തുക അപര്യാപ്തമാണെന്നാണു ക്ഷീരകർഷകരുടെ വാദം. ഏറ്റവും ഒടുവിൽ മിൽമ പാൽവില കൂട്ടിയത് 2022 ഡിസംബർ ഒന്നിനായിരുന്നു.പാചകവാതകത്തിന്റെ വില വീണ്ടും ഉയർന്നതിനൊപ്പം പാൽ ഉത്പന്നങ്ങൾക്കും വില കൂടിയതോടെ ഹോട്ടൽ ഭക്ഷണത്തിന് ഇനിയും ചെലവേറിയേക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ
