ടിനി ടോമിനെതിരെ പോലീസ് നടപടിയിലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ ഹസൻ

ടിനി ടോമിനെതിരെ പോലീസ് നടപടിയിലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ ഹസൻ

  • വേട്ടകാർക്ക് മുന്നിൽ തന്നെ പരാതി പറയാൻ ആവശ്യപ്പെടുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമെന്നും അൻസിബ ചൂണ്ടിക്കാട്ടി.

കൊച്ചി: ടിനി ടോമിനെതിരെ പോലീസ് നടപടിയിലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ ഹസൻ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ പോലീസ് നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അൻസിബ വ്യക്തമാക്കി. അമ്മ ഭരണ സമിതിക്ക് മുന്നിൽ മൊഴികൊടുക്കാൻ താൻ തയ്യാറല്ലെന്നും അൻസിബ അറിയിച്ചു. വേട്ടകാർക്ക് മുന്നിൽ തന്നെ പരാതി പറയാൻ ആവശ്യപ്പെടുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമെന്നും അൻസിബ ചൂണ്ടിക്കാട്ടി.

ടിനി ടോം തനിക്കെതിതെ അപവാദ പ്രചാരണം നടത്തിയെന്നും മതതീവ്രവാദിയാക്കാൻ നിരന്തരം ശ്രമം നടത്തിയെന്നും അൻസിബ കഴിഞ്ഞ ദിവസം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ടിനി ടോം സാമൂഹിക വിപത്താണ് എന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )