
കൊല്ലം നെല്ല്യാടി റോഡിലെ റെയിൽവേ ഗേറ്റ് രണ്ട് ദിവസം അടച്ചിടും
- നാളെ രാവിലെ 9.30 മുതൽ ജൂൺ അഞ്ച് ഉച്ചയ്ക്ക് രണ്ട് മണിവരെ അടച്ചിടുമെന്നാണ് അറിയിപ്പ്
കൊല്ലം: കൊല്ലം നെല്ല്യാടി റോഡിലെ റെയിൽവേ ഗേറ്റ് രണ്ട് ദിവസം അടച്ചിടും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഗേറ്റ് അടക്കുന്നത്. നാളെ രാവിലെ 9.30 മുതൽ ജൂൺ അഞ്ച് ഉച്ചയ്ക്ക് രണ്ട് മണിവരെ അടച്ചിടുമെന്നാണ് അറിയിപ്പ്.മഴകാരണം അറ്റകുറ്റപ്പണി നീണ്ടുപോകുകയാണെങ്കിൽ ഈ സമയം നീളാനും ഇടയുണ്ടെന്ന് ഗേറ്റ് കീപ്പർ അറിയിച്ചു. യാത്രക്കാർക്ക് ആനക്കുളം റെയിൽവേ ഗേറ്റ് വഴി കൊയിലാണ്ടി ഭാഗത്തേക്കും നെല്ല്യാടി ഭാഗത്തേക്കും പോകാവുന്നതാണ്.

CATEGORIES News
