ട്രോളിംഗ് നിരോധനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് മീൻവില കുത്തനെ ഉയർന്നു

ട്രോളിംഗ് നിരോധനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് മീൻവില കുത്തനെ ഉയർന്നു

  • മത്തി, അയല തുടങ്ങിയ ജനപ്രിയ മത്സ്യങ്ങൾക്ക് റെക്കോർഡ് വിലയാണ് വിപണിയിൽ.

ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് മീൻവില കുത്തനെ ഉയർന്നു. 12 വർഷങ്ങൾക്ക് ശേഷം വലിയ മത്തി കേരള തീരത്ത് ലഭിച്ചുതുടങ്ങിയെന്നത് ആശ്വാസകരമായ വാർത്തയായിട്ടുണ്ടെങ്കിലും, മത്സ്യലഭ്യതയിലെ കുറവും പ്രവർത്തനച്ചെലവിലെ വർധനയും വിലക്കയറ്റത്തിന് വഴിവെച്ചിരിക്കുകയാണ്. മത്തി, അയല തുടങ്ങിയ ജനപ്രിയ മത്സ്യങ്ങൾക്ക് റെക്കോർഡ് വിലയാണ് വിപണിയിൽ.രണ്ടാഴ്ച മുമ്പ് 200 രൂപയ്ക്ക് ലഭിച്ചിരുന്ന മത്തി ഇപ്പോൾ കിലോയ്ക്ക് 380 രൂപ വരെയായി ഉയർന്നിട്ടുണ്ട്. മറ്റ് മത്സ്യങ്ങൾക്കും കിലോയ്ക്ക് 40 മുതൽ 50 രൂപവരെ വില കൂടിയിട്ടുണ്ട്. അയലയ്ക്ക് വലുപ്പത്തിനനുസരിച്ച് കിലോയ്ക്ക് 340 മുതൽ 380 രൂപവരെയാണ് വില.

മത്സ്യലഭ്യത കുറഞ്ഞത്, തൊഴിലാളി ക്ഷാമം, ഇന്ധനവില വർധിച്ചത് എന്നിവയാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളെന്ന് മത്സ്യത്തൊഴിലാളികളും വ്യാപാരികളും പറയുന്നു. ഡീസൽ വിലയിലെ വർധന മത്സ്യബന്ധന ബോട്ടുകളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി ഉയർത്തിയിട്ടുണ്ട്. അതേസമയം, പ്രതികൂല കാലാവസ്ഥയും കടലിൽ മത്സ്യം കുറഞ്ഞതും മത്സ്യബന്ധന യാത്രകളെ ബാധിക്കുന്നു. മുന്നറിയിപ്പുകൾ കാരണം പലപ്പോഴും ബോട്ടുകൾക്ക് കടലിൽ പോകാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഇതോടെ വിപണിയിലേക്കെത്തുന്ന മത്സ്യത്തിന്റെ അളവ് കുറഞ്ഞതും വില കുതിക്കാൻ കാരണമായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )