
ദേശീയതലത്തിൽ പാർട്ടിയെ പൂർണ്ണമായി ഉടച്ചുവാർക്കാനൊരുങ്ങി കോൺഗ്രസ് നേതൃത്വം
- കേരളം ഉൾപ്പെടെ ആറ്സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷന്മാരെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെയും മാറ്റാനാണ് പാർട്ടിയുടെ തീരുമാനം.
ന്യൂഡൽഹി: കേരളത്തിലും കർണാടകത്തിലും അധികാരത്തിൽ വന്ന മാറ്റങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ പാർട്ടിയെ പൂർണ്ണമായി ഉടച്ചുവാർക്കാനൊരുങ്ങി കോൺഗ്രസ് നേതൃത്വം. കർണാടകയിൽ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയായും ബി.കെ. ഹരിപ്രസാദിനെ പാർട്ടി അധ്യക്ഷനായും നിയമിച്ചുകൊണ്ട് വിജയകരമായ അധികാരക്കൈമാറ്റം പൂർത്തിയാക്കിയ ശേഷമാണ് ഹൈക്കമാൻഡ് അടുത്ത നീക്കങ്ങളിലേക്ക് കടക്കുന്നത്.കേരളം ഉൾപ്പെടെ ആറ്സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷന്മാരെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെയും മാറ്റാനാണ് പാർട്ടിയുടെ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ഇത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച പ്രാഥമിക കൂടിക്കാഴ്‌ച നടത്തി മാറ്റങ്ങളെക്കുറിച്ച് ചർച്ചചെയ്തതായാണ് വിവരം.

കോൺഗ്രസ് അധ്യക്ഷനെന്ന നിലയിലുള്ള ഖാർഗെയുടെകോൺഗ്രസ് അധ്യക്ഷനെന്ന നിലയിലുള്ള ഖാർഗെയുടെ കാലാവധിയിലെ അവസാനത്തെ പ്രധാന പുനഃസംഘടനയായിരിക്കും വരാനിരിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദേശീയ നേതൃത്വത്തിലും പുനഃസംഘടനയുണ്ടാകുമെന്നാ ണ് പ്രതീക്ഷിക്കുന്നത്. ഏഴ് വർഷമായി സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള കെ.സി. വേണുഗോപാലിനെ ചുറ്റിപ്പറ്റിയാണ് ഈ ചർച്ചകൾ. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും കേരളത്തിൽ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത തീരുമാനം ദേശീയ തലത്തിൽ വേണുഗോപാലിന് പിന്തുണ ഉയർത്തിയിട്ടുണ്ട്. ഖാർഗെയുടെ കാലാവധി തീരുന്ന മുറയ്ക്ക് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ എത്തിയേക്കുമെന്ന സൂചനകൾ ചില നേതാക്കൾ നൽകുന്നുണ്ട്.
