
ഇന്ധനവിലയിൽ ഏറ്റവും കുറഞ്ഞ വർധന വരുത്തിയത് ഇന്ത്യയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി
- ജപ്പാൻ കഴിഞ്ഞാൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും കുറവ് വർധന ഇന്ധനവിലയിൽ വരുത്തിയത് ഇന്ത്യയാണെന്ന് മന്ത്രി പ്രതികരിച്ചു.
ന്യൂഡൽഹി: ഇന്ധനവിലയിൽ ഏറ്റവും കുറഞ്ഞ വർധന വരുത്തിയത് ഇന്ത്യയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ജപ്പാൻ കഴിഞ്ഞാൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും കുറവ് വർധന ഇന്ധനവിലയിൽ വരുത്തിയത് ഇന്ത്യയാണെന്ന് മന്ത്രി പ്രതികരിച്ചു. മാരുതിയുടെ ഫെല്‌ക്‌സ് ഫ്യൂവൽ വാഹനം പുറത്തിറക്കികൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.ഇനി എഥനോൾ കാലമാണ് വരാനിരിക്കുന്നതെന്ന സൂചനകളും കേന്ദ്രമന്ത്രി നൽകിയിട്ടുണ്ട്. ഉടൻ തന്നെ 100 എഥനോൾ ഫ്യൂവൽ സ്‌റ്റേഷനുകൾ തുറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2026 അവസാനത്തോടെ എഥനോൾ സ്റ്റേഷനുകളുടെ എണ്ണം 500 ആക്കി ഉയർത്തും. 2027 അവസാനത്തോടെ സ്റ്റേഷനുകളുടെ എണ്ണം 5000 ആക്കി ഉയർത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.യുറോ സിക്സ് സ്റ്റാൻഡേർഡ് വാഹനങ്ങൾ E100ലാണ് നിർമിക്കുന്നത്. ഇതുവഴി ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറക്കാൻ സാധിക്കും. 120 ബില്യൺ ഡോളർ ഇക്കാര്യം ലാഭിക്കാൻ കാര്യമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽപിജി വിൽപനയിലൂടെ ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് ഇപ്പോഴും നഷ്ടമുണ്ടാകുന്നുണ്ടല്ലോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.

നഷ്ടത്തോടെയാണ് ഇപ്പോഴും എണ്ണകമ്പനികൾ എൽപിജി വിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിദിനം 500 കോടി രൂപക്കടുത്താണ് എണ്ണകമ്പനികളുടെ നഷ്ടം. 2014ൽ 1.5 ശതമാനം എഥനോളാണ് പെട്രോളിൽ ചേർത്തിരുന്നത്. എന്നാൽ, ഇപ്പോഴത് 20 ശതമാനമാക്കി ഉയർത്തി. ഇതിലൂടെ വൻ തുക ലാഭിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
