
ഞാനും കൃഷിയിലേക്ക് പദ്ധതിയ്ക്ക് തുടക്കം
- കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് പരിപാടി നടപ്പിലാക്കുന്നത്.
എടക്കുളം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എടക്കുളം വിദ്യാതരംഗിണി എൽ.പി.സ്കൂളിൽ ഞാനും കൃഷിയിലേക്ക് എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് പരിപാടി നടപ്പിലാക്കുന്നത്. പരിപാടിയാടനുബന്ധിച്ച് സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.

പരിഷത്തിൻ്റെ ജില്ലാ കോർഡിനേറ്റർ ദിലീപ് അണേല പരിപാടി ഉദ്ഘാടനം ചെയ്തു.മാതൃസമിതി ചെയർപേഴ്സൻ ദിൽനരജിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷീജ പെരുവട്ടൂർ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ശശികുമാർ സ്കൂളിൽ വൃക്ഷതൈ നട്ടു. കെ.എസ്.വികാസ്, ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ ചേലിയ, മുരളീധരൻ, പ്രധാനധ്യാപിക എ അഖില, കെ.പി.കിഷോർ എന്നിവർ പ്രസംഗിച്ചു.
CATEGORIES News
TAGS edakkulam
