പ്രവീൺ കുമാർ എം.എൽ.എ യുടെ സമ്മാനച്ചെപ്പ് വിതരണം ചെയ്തു

പ്രവീൺ കുമാർ എം.എൽ.എ യുടെ സമ്മാനച്ചെപ്പ് വിതരണം ചെയ്തു

  • കിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ്ബോസ് നിർവ്വഹിച്ചു.

ചേമഞ്ചേരി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളിലെയും ആദ്യാക്ഷരം കുറിക്കാൻ വന്നെത്തിയ കുഞ്ഞുകുട്ടികൾക്ക് പ്രവീൺ കുമാർ എം.എൽ.എ യുടെ വകയുള്ള സ്നേഹച്ചെപ്പ് പഠനക്കിറ്റ് വിതരണം നടന്നു.
ചേമഞ്ചേരി യു.പി സ്‌കൂളിൽ ഒന്നാം ക്ലാസ്സിലെത്തിയ മുഴുവൻ കുട്ടികൾക്കുമുള്ള കിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ്ബോസ് നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് സുബൈദാകബീർ അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഫ്‌സാമനാഫ്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ കുനിയിൽ, വാർഡ് മെമ്പർമാരായ പി .പി ശ്രീജ, ബിനേഷ്, ശ്രീജ കണ്ടിയിൽ, അധ്യാപകരായ ബിജു കാവിൽ, ഷരീഫ് കാപ്പാട് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സഫിയ കെ സ്വാഗതവും ഷീജ എസ് നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )