എഥനോൾ കലർത്തിയ പെട്രോളിന്റെ എക്സൈസ് തീരുവ പൂർണ്ണമായും ഒഴിവാക്കി കേന്ദ്ര സർക്കാർ

എഥനോൾ കലർത്തിയ പെട്രോളിന്റെ എക്സൈസ് തീരുവ പൂർണ്ണമായും ഒഴിവാക്കി കേന്ദ്ര സർക്കാർ

  • ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലക്കയറ്റം പ്രതിസന്ധി തീർക്കുന്ന പശ്ചാത്തലത്തിൽ, എഥനോൾ കലർത്തിയ പെട്രോളിന്റെ എക്സൈസ് തീരുവ പൂർണ്ണമായും ഒഴിവാക്കി കേന്ദ്ര സർക്കാർ. 22%, 25%, 27%, 30% എന്നീ അനുപാതങ്ങളിൽ എഥനോൾ ചേർത്ത പെട്രോളിനെയാണ് കേന്ദ്ര എക്സൈസ് തീരുവയിൽ നിന്ന് ഒഴിവാക്കിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമെടുത്തത്. അടിസ്ഥാന എക്സൈസ് ഡ്യൂട്ടിക്ക് പുറമെ ഈ ഇന്ധനങ്ങൾക്ക് ചുമത്തിയിരുന്ന റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ സെസ്, കാർഷിക ഇൻഫ്രാസ്ട്രക്‌ചർ സെസ് (AIDC) എന്നിവയും സർക്കാർ പൂർണ്ണമായി നീക്കം ചെയ്തിട്ടുണ്ട്.

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുകയും, ഇത് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധനവിന് കാരണമാകുകയും ചെയ്‌ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ. ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എഥനോൾ ചേർത്ത ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ തോത് കുറയ്ക്കാനാണ് രാജ്യം നിലവിൽ ശ്രമിക്കുന്നത്. എക്സൈസ് നികുതിയിലെ ഈ ഇളവ് എഥനോൾ ഇന്ധനങ്ങളിലേക്ക് മാറാൻ ഉപഭോക്താക്കളെ കൂടുതൽ പ്രേരിപ്പിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )