ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്

ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്

ആലപ്പുഴ: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തീരുമാനം.ആലപ്പുഴ പുന്നമട കായലിലാണ് 72ആമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുക. വീയപുരം ജലരാജാവാണ് നിലവിലെ ജേതാക്കൾ. പിബിസിയുടെയും പള്ളാത്തുരുത്തിയെയും നിരണം ചുണ്ടിനെയും നടുഭാഗം ചുണ്ടിനെയും പിന്തള്ളിയാണ് വീയപുരം ചാമ്പ്യൻപട്ടം തുഴഞ്ഞെടുത്തത്.

21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്. ഇത്തവണ എത്ര വള്ളങ്ങൾ മത്സരത്തിനിറങ്ങുമെന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണമുണ്ടായിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ ബോട്ട് റേസ് സൊസൈറ്റി പുറത്തുവിട്ടേക്കുമെന്നാണ് വിവരം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )