
കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്
- സംസ്ഥാനത്തെ പ്രാദേശിക ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, പബ്ലിക് ലൈബ്രറികൾ, യൂണിവേഴ്സിറ്റി കോളേജുകൾ, സ്കൂളുകൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവിടങ്ങളിൽ വാണിജ്യ താത്പര്യമില്ലാതെ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കാം
തിരുവനന്തപുരം: കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്. വിഷയത്തിൽ സീ എന്റർടൈന്മെന്റ്റ്, സീ 5, ഈഗിൾസ് ക്ലബ് എന്നിവർ അനുകൂല നിലപാട് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.കേരളത്തിൽ മാത്രമാണ് ഇതിന് അനുമതിയുള്ളത്. സംസ്ഥാനത്തെ പ്രാദേശിക ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, പബ്ലിക് ലൈബ്രറികൾ, യൂണിവേഴ്സിറ്റി കോളേജുകൾ, സ്കൂളുകൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവിടങ്ങളിൽ വാണിജ്യ താത്പര്യമില്ലാതെ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കാം.എന്നാൽ ടിക്കറ്റ് വെച്ച് പ്രദർശനം നടത്തുന്നവർക്ക് പരിമിതിയുണ്ട്. പ്രവേശന ഫീസ് ഈടാക്കി പ്രദർശനം നടത്തുന്നവർക്ക് കർശന നിയന്ത്രങ്ങളുണ്ടാകും. മത്സരങ്ങൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈഗിൾ ക്ലബ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകകപ്പ് പ്രദർശനം സംബന്ധിച്ച് വലിയ ആശങ്കയാണ് ഫുട്ബോൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ പ്രകടിപ്പിച്ചിരുന്നത്. കായികവകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടാകുന്നില്ലെന്ന വിമർശനവും നേരിട്ടു. എന്നാൽ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഈ വിഷയത്തിൽ ആശങ്ക ഉയർത്തിയതുമുതൽ സർക്കാർ ഇടപെടലുകൾ നടത്തുന്നുണ്ട്. ഏജൻസികളുമായി സംസാരിക്കാൻ പ്രത്യേക സെക്രട്ടറിയെ നിയോഗിച്ചിരുന്നുവെന്നും മന്ത്രി പ
