
ത്രിഭാഷാ നയത്തിൽ മാറ്റം വരുത്തി സി ബി എസ് ഇ
- ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസമേകിയാണ് സിബിഎസ്ഇയുടെ തീരുമാനം വന്നത്.
ന്യൂഡൽഹി : നിലവിലെ ത്രിഭാഷാ നയത്തിന് കീഴിൽ രണ്ട് വിദേശ ഭാഷകൾ തെരഞ്ഞെടുത്ത 7 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് വരെ അതേ ഭാഷാ കോമ്പിനേഷനുമായി മുന്നോട്ട് പോകാൻ അനുമതി നൽകി സിബിഎസ്ഇ. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസമേകിയാണ് സിബിഎസ്ഇയുടെ തീരുമാനം വന്നത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജൂലൈ 1 മുതൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ രണ്ട് ഇന്ത്യൻ ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ നിർബന്ധമായും പഠിക്കണമെന്ന് സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു.

നിർദേശം വന്ന് ഒരുമാസത്തിലേറെ കഴിഞ്ഞാണ് സിബിഎസ്ഇ ഇതിൽ വ്യക്തത വരുത്തിയത്. രണ്ട് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ നിർബന്ധമായും പഠിക്കണമെന്ന പ്രഖ്യാപനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനെതിരെ പലരും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു
