സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷ മെയ് 15 മുതൽ

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷ മെയ് 15 മുതൽ

  • മെയ്‌ 15 മുതൽ മെയ് 21 വരെയാണ് പരീക്ഷകൾ നടക്കുന്നത്

ന്യൂഡൽഹി : സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയുടെ രണ്ടാം ബോർഡ് പരീക്ഷയുടെ സമയക്രമം പ്രഖ്യാപിച്ചു. ഈ വർഷം മുതൽ ഓരോ കൊല്ലവും രണ്ട് തവണ പരീക്ഷ എന്ന പുതിയ പരിഷ്കാരത്തിന്റെ ഭാഗമായാണിത്. മെയ് 15 മുതൽ മെയ് 21 വരെയാണ് പരീക്ഷകൾ നടക്കുന്നത്. മെയ് മാസത്തിലെ ഈ പരീക്ഷ തികച്ചും ഐച്ഛികമാണ്. ഫെബ്രുവരിയിലെ പരീക്ഷയിൽ മാർക്ക് കുറഞ്ഞവർക്കോ പരാജയപ്പെട്ടവർക്കോ മാത്രമായിരിക്കും ഇത് ഉപകരിക്കുക.

ഫെബ്രുവരിയിലെയും മെയ് മാസത്തിലെയും പരീക്ഷകളിൽ ഏതാണോ മികച്ച മാർക്ക്, അത് നിലനിർത്താൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും.ഒരു വിദ്യാർത്ഥിക്ക് പരമാവധി 3 വിഷയങ്ങളിൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കൂ. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഉപരിപഠനത്തിന് മികച്ച അവസരം നൽകുന്നതിനും എന്ന വിശദീകരണത്തോടെയാണ് സിബിഎസ്ഇ പുതിയ രീതി നടപ്പിലാക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )