
കെ എ എസ് കോളേജ് കോൺവെക്കേഷൻ സെറിമണി എംഎൽഎ ഉദ്ഘാടനം ചെയ്തു
- കോൺവെക്കേഷൻ സെറിമണി കൊയിലാണ്ടി എംഎൽഎ ശ്രീ പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ശ്രീ എൽ ജി ലിജീഷ് ബിരുദ്ധധാരികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.
കൊയിലാണ്ടി : കൊയിലാണ്ടി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രഥമ ബാച്ച് വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ സെറിമണി കൊയിലാണ്ടി എംഎൽഎ ശ്രീ പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ശ്രീ എൽ ജി ലിജീഷ് ബിരുദ്ധധാരികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. ചടങ്ങിൽ വിദ്യാർഥികൾക്ക് ആശംസ അർപ്പിച്ചുകൊണ്ട് ആർ എസ് എൻ ഡി പി കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ് സി പി സംസാരിച്ചു.

അനന്തലക്ഷ്മി എജുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി അശ്വിൻ മനോജ് അധ്യക്ഷതയും കോളേജ് പ്രിൻസിപ്പൽ ഷിജ ആർ പി സ്വാഗതവും അക്കാദമി കോർഡിനേറ്റർ സൈച്ച നന്ദിയും അർപ്പിച്ചു. ആദ്യ ബാച്ചിൽ തന്നെ മികച്ച വിജയ ശതമാനം കരസ്ഥമാക്കിയ കോളേജ് ടീമിനെ സിൻഡിക്കേറ്റ് മെമ്പർ പ്രശംസിച്ചു. തുടർന്നും കോളേജിന് ഗവൺമെന്റിൽ നിന്നും സാധ്യമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിൽ ശ്രദ്ധ ചെലുത്തുമെന്ന് എംഎൽഎ ചടങ്ങിൽ വ്യക്തമാക്കി.
