പി എം ശ്രീ കഴിഞ്ഞ സർക്കാരുണ്ടാക്കിയ കുരുക്ക് എങ്ങനെ മറികടക്കുമെന്നാണ് ആലോചിക്കുന്നതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

പി എം ശ്രീ കഴിഞ്ഞ സർക്കാരുണ്ടാക്കിയ കുരുക്ക് എങ്ങനെ മറികടക്കുമെന്നാണ് ആലോചിക്കുന്നതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

  • കരാറിൽ നിന്ന് സർക്കാരിന് പിന്മാറാൻ കഴിയില്ല. ഏകപക്ഷീയമായ കരാറാണ് പിന്മാറാനുള്ള അവകാശം കേന്ദ്രത്തിനു മാത്രമാണ്.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പിഎം ശ്രീ കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമായതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പിഎം ശ്രീ ഒപ്പിട്ടാൽ152 ബ്ലോക്കുകളിൽ 34 സ്കൂളുകൾക്ക് ഓരോ കോടി രൂപ കിട്ടുമായിരുന്നു.മൂന്നുവർഷം ആകെ ആയിരം കോടിയോളം രൂപ ഇനത്തിൽ ലഭിക്കുമായിരുന്നു.ഒപ്പിടാത്തതിന്റെ പേരിൽ മറ്റു കേന്ദ്രഫണ്ടുകളും അന്യായമായി തടഞ്ഞുവച്ചു. ഈ ഫണ്ടുകൾ പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് കഴിഞ്ഞ സർക്കാർ ഒപ്പിടാൻ നിർബന്ധിതമായതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. എസ് എസ് കെ ഉൾപ്പെടെ 2000 ത്തോളം കോടി രൂപ ഒപ്പിടാത്തതിന്റെ പേരിൽ സംസ്ഥാനത്തിന് നഷ്ട‌മാകും. കരാറിൽ നിന്ന് സർക്കാരിന് പിന്മാറാൻ കഴിയില്ല. ഏകപക്ഷീയമായ കരാറാണ് പിന്മാറാനുള്ള അവകാശം കേന്ദ്രത്തിനു മാത്രമാണ്. പി എം ശ്രീയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ ഒരു ചർച്ചയും നടത്തിയിട്ടില്ല. വിവിധ കോണുകളിൽ ഉള്ളവരുമായി കൂടിയാലോചന നടത്തിയിട്ടുമില്ലെന്നും എൻ ഷംസുദ്ദീൻ പറഞ്ഞു.എൽഡിഎഫ മന്ത്രിസഭാ ഉപസമിതി ഒരിക്കൽ പോലും യോഗം ചേർന്നിട്ടില്ല. പിഎംശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരിൽ 1151.48 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട്. കഴിഞ്ഞ സർക്കാർ പിഎംശ്രി പദ്ധതി സംബന്ധിച്ച ഒരു കൂടിയാലോചനയും നടത്തിയില്ല

. പിഎംശ്രീ പദ്ധതി നടത്തിപ്പിൽ കൂടിയാലോചനകൾ അനിവാര്യമാണ്. എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനത്തിന് വേണം. ഒപ്പിട്ടാൽ പിന്നെ സംസ്ഥാനത്തിന് പിൻമാറാൻ കഴിയാത്ത വ്യവസ്ഥ കരാറിലുണ്ട്. കഴിഞ്ഞ സർക്കാരുണ്ടാക്കിയ കുരുക്ക് എങ്ങനെ മറികടക്കുമെന്നാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )