
ശബരിമല സ്വർണക്കൊള്ളയിൽ സ്വമേധയാ എടുത്ത കേസിൽ എസ്ഐടി സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു
- അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്. ശശിധരൻ നേരിട്ടെത്തിയാണ് കോടതിക്ക് റിപ്പോർട്ട് നൽകി
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സ്വമേധയാ എടുത്ത കേസിൽ എസ്ഐടി സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു. ഇതുവരെയുള്ള അന്വേഷണം പുരോഗതിയാണ് റിപ്പോർട്ടിൽ ഉള്ളത്. അന്തിമ റിപ്പോർട്ട് എന്ന് സമർപ്പിക്കുമെന്നതും സമഗ്ര റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടക്കാല ഉത്തരവ് വൈകിട്ട് പുറത്തുവരും. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്. ശശിധരൻ നേരിട്ടെത്തിയാണ് കോടതിക്ക് റിപ്പോർട്ട് നൽകി. അന്വേഷണത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് കോടതി നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടികൾ.

അന്വേഷണം അനന്തമായി നീളരുത് എന്നായിരുന്നു കോടതി മുന്നറിയിപ്പ്. 2025ൽ ദ്വാരപ്പാലക സ്വർണ്ണപാളി ചെന്നൈ സ്മാർട്ട് ക്രീയേഷൻസിൽ എത്തിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതിയും ഹൈകോടതിയെ എസ്ഐടി അറിയിക്കും. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരും വിവിധ ഹൈന്ദവ സംഘടനകളും നൽകിയിട്ടുള്ള ഹർജികളും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്.
