സഹകരണ മേഖലയിൽ ആദ്യ വിമാന കമ്പനിയായി കോ കേരള

സഹകരണ മേഖലയിൽ ആദ്യ വിമാന കമ്പനിയായി കോ കേരള

  • മുഖ്യമന്ത്രി ചെയർമാനാനും സഹകരണ വകുപ്പ് മന്ത്രി വൈസ് ചെയർമാനുമാകും.

തിരുവനന്തപുരം: സഹകരണ മേഖലയിൽ ആദ്യ വിമാന കമ്പനിയായി കോ കേരള. പുതിയ വിമാന സർവീസിന്റെ പ്രാരംഭനടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു. ആദ്യം രണ്ട് സർവീസുകളാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. 200 സംഘങ്ങൾ രണ്ടു കോടി രൂപ വീതം മുടക്കും.

സർക്കാറിന് ചെലവില്ല. മുഖ്യമന്ത്രി ചെയർമാനാനും സഹകരണ വകുപ്പ് മന്ത്രി വൈസ് ചെയർമാനുമാകും. ലാഭകരമായി നടത്താനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കത്തിൽ വിമാനങ്ങൾ വാടകക്ക് എടുക്കും. കേരളത്തിന് വേണ്ടത് ഹൈസ്പീഡ് റെയിൽ അല്ല. മൂന്നാമതൊരു ലൈനാണ് ആവശ്യം. സഹകരണ വകുപ്പ് രക്ഷപ്പെടാൻ 10000 കോടി രൂപ വേണം. ഇതിന് കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കണം. അതുകൊണ്ട് തന്നെ കേന്ദ്രവുമായി ഗുസ്തിക്ക് പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )