എം.എം. കുഞ്ഞിക്കേളപ്പനെ അനുസ്‌മരിച്ചു

എം.എം. കുഞ്ഞിക്കേളപ്പനെ അനുസ്‌മരിച്ചു

  • അനുസ്മരണ യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷാദ് പൊന്നങ്കണ്ടി ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂർ : പ്രമുഖ സോഷ്യലിസ്റ്റും, മുതുകാട് – കൂത്താളി സമര വളണ്ടിയറും, അടിയന്തിരാവസ്ഥാ മുന്നണിപ്പോരാളിയുമായിരുന്ന എം.എം. കുഞ്ഞിക്കേളപ്പനെ ആർ.ജെ.ഡി. കീഴ്പ്പയ്യൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

പുഷ്‌പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷാദ് പൊന്നങ്കണ്ടി ഉദ്ഘാടനം ചെയ്തു. കീഴലാട്ട് കൃഷ്ണൻ അദ്ധ്യക്ഷനായി. സുനിൽ ഓടയിൽ , വി.പി. മോഹനൻ, വി.പി. ദാനിഷ്, വി.പി. രാജീവൻ, രാജൻ കറുത്തെടുത്ത്, വി.പി. ഷാജി, എ.കെ. നിഖിൽ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )