
കൊയിലാണ്ടി മാർക്കറ്റിൽ അപകടത്തിൽപ്പെട്ട ഇരുചക്രവാഹനം റോഡരികിൽ; നീക്കാൻ നടപടി വേണമെന്ന് നാട്ടുകാർ
- തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സത്തിനും അപകടസാധ്യത വർധിപ്പിക്കാനും ഇത് കാരണമാകുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.
കൊയിലാണ്ടി: കൊയിലാണ്ടി മാർക്കറ്റ് പരിസരത്ത് മൂന്നാഴ്ച മുമ്പ് ആംബുലൻസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട ഇരുചക്രവാഹനം ഇപ്പോഴും റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുന്നു. അപകടത്തിൽ പെരുവട്ടൂർ സ്വദേശിക്ക് പരിക്കേറ്റിരുന്നു..കൊയിലാണ്ടിയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റ് മേഖലയായ ഇവിടെ റോഡരികിൽ കിടക്കുന്ന വാഹനം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സത്തിനും അപകടസാധ്യത വർധിപ്പിക്കാനും ഇത് കാരണമാകുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.

അപകടത്തിൽപ്പെട്ട വാഹനം എത്രയും വേഗം അധികൃതർ നീക്കം ചെയ്ത് മാർക്കറ്റ് പരിസരത്തെ ഗതാഗത തടസ്സം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
CATEGORIES News
