പുളിയഞ്ചേരി യു.പി. സ്‌കൂൾ ലഹരി വിരുദ്ധ സന്ദേശമായി പ്രഭാഷണവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

പുളിയഞ്ചേരി യു.പി. സ്‌കൂൾ ലഹരി വിരുദ്ധ സന്ദേശമായി പ്രഭാഷണവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

  • കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ സമേഷ് കെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി

കൊയിലാണ്ടി: പുളിയഞ്ചേരി യു.പി. സ്‌കൂൾ ജാഗ്രത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പ്രഭാഷണവും വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും സംഘടിപ്പിച്ചു.പി.ടി.എ. പ്രസിഡന്റ് പ്രഭീഷ് കണാരൻകണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ സമേഷ് കെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ശ്രദ്ധേയമായി.

ഹെഡ്മിസ്ട്രസ് ഷംന ശ്യാംനിവാസ് സ്വാഗതം പറഞ്ഞു. കെ.പി. റീജ അധ്യക്ഷത വഹിച്ചു. ജിജി എൽ.ആർ. നന്ദി രേഖപ്പെടുത്തി. ഷൈജി ഇ.കെ., രശ്മിദേവി വലിയാട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )