കോക്രോച്ച് ജനത പാർട്ടി ജന്തർ മന്തറിൽ നടത്തുന്ന സമരം പതിനേഴാം ദിവസത്തിലേക്ക്

കോക്രോച്ച് ജനത പാർട്ടി ജന്തർ മന്തറിൽ നടത്തുന്ന സമരം പതിനേഴാം ദിവസത്തിലേക്ക്

  • ജൂൺ 20നായിരുന്നു ജന്തർ മന്തറിൽ സിജെപി പ്രവർത്തകർ സമരം ആരംഭിച്ചത്.

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ജന്തർ മന്തറിൽ നടത്തുന്ന സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. ജൂൺ 20നായിരുന്നു ജന്തർ മന്തറിൽ സിജെപി പ്രവർത്തകർ സമരം ആരംഭിച്ചത്. സമരം ദിവസങ്ങൾ പിന്നിട്ടിട്ടും കേന്ദ്രത്തിന് യാതൊരു കുലുക്കവുമില്ല. ഇതിനിടെ സിജെപി വേദിയിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു. ഈ ദിവസങ്ങൾക്കിടെ സോനം വാങ്ചുക്കിന്റെറെ ശരീരഭാരം ആറ് കിലോ കുറഞ്ഞെന്നാണ് റിപ്പോർട്ട്.സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു.

അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം ക്രമാതീതമായി കുറയുന്നതായാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. വാങ്ചുക്കിന്റെ ഹൃദയമിടിപ്പ് സാധാരണനിലയിലാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വാങ്ചുക്കിന്റെ ശരീരഭാഗം ആറ് കിലോ കുറഞ്ഞ് 60.95 കിലോഗ്രാം ആയി.ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കാതെ പിന്നോട്ടില്ലെന്നാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും വാങ്ചുക്കും ആവർത്തിക്കുന്നത്. സമരക്കാരുടെ ശബ്ദത്തെ എത്രനാൾ അവഗണിക്കാൻ കഴിയുമെന്ന് ദീപ്കെ ചോദിച്ചു. വാങ്ചുക്കിനെപ്പോലെ ജീവിതം രാജ്യത്തിനായി സമർപ്പിച്ച വ്യക്തി ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ സർക്കാരിൽ നിന്ന് മറുപടി ലഭിക്കേണ്ടതാണെന്നും ദീപ്കെ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )