ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ

ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ

  • സിജെപി പിന്തുടരുന്നത് ഗാന്ധിജിയെയും അംബേദ്കറിനെയുമാണെന്നും അദ്ദേഹം പറഞ്ഞു

ജയ്പൂർ: ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ആക്രമണങ്ങളെ ഭയപ്പെടുന്നില്ലന്നും സിജെപി പിന്തുടരുന്നത് ഗാന്ധിജിയെയും അംബേദ്കറിനെയുമാണെന്നും അദ്ദേഹം പറഞ്ഞു. സിജെപിയുടേത് സത്യാഗ്രഹ സമരമാണ്. സർക്കാരിനെതിരെ ശബ്ദം ഉയർത്തുന്നവരെ ആക്രമിക്കുന്നത് ആർഎസ്എസ് രീതിയാണ്. യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താനുമുള്ള ശ്രമമാണിത്. ആരെങ്കിലും സർക്കാരിനെതിരെയോ അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയോ സംസാരിച്ചാൽ അവർ ഇങ്ങനെയാണ് ചെയ്യുന്നത്. അതിൽ പുതുമയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിക്കില്ല, നിങ്ങൾ എത്ര വേണമെങ്കിലും ഞങ്ങളെ ആക്രമിച്ചേക്കാം. ഒരു കോടിയിലധികം വിദ്യാർത്ഥികൾ അനീതി അനുഭവിക്കുന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ പ്രധാന പ്രശ്‌നത്തിൽ നിന്ന് വ്യതിചലിക്കാതെ സമാധാനപരമായും ജനാധിപത്യപരമായും ഞങ്ങൾ പ്രതിഷേധം നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം’ അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )