
പകർച്ചവ്യാധി പ്രതിരോധം; ജാഗ്രതാ നടപടികൾ കർശനമാക്കി
- കോർപ്പറേഷൻ തലത്തിൽ 10 ദിവസത്തെ കർമപദ്ധതി തയ്യാറാക്കും
കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധി വ്യാപനത്തിനെതിരേ ജാഗ്രതാനട പടികൾ കർശനമാക്കി.
നിലവിൽ നഗരത്തിലെ റോഡരികിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പാനീയ കച്ചവടക്കാര്‍ക്കെതിരെയും, തട്ടുകടകൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട ബോധവത്കരിക്കുന്നതിനായി 14-ന് ജൂബിലിഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ കൗൺസിലർമാർ, കോർപ്പറേഷൻ ആരോഗ്യവിഭാഗം ജീവനക്കാർ, കുടുംബശ്രീ എ.ഡി.എസ്. പ്രതിനിധി, ആശാവർക്കർമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ബോധവത്കരണ ക്ലാസ് നടത്തും.
വീടുകളിൽ ഡ്രൈ ഡേ ആചരിക്കാനും നിർദ്ദേശം നൽകും. പ്രത്യേകം സ്ക്വാഡുകൾ രൂപവത്കരിച്ച് വീടുകളിൽ പരിശോധന നടത്തും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോർപ്പറേഷൻ തലത്തിൽ 10 ദിവസത്തെ കർമപദ്ധതി തയ്യാറാക്കി നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ഡി.എം.ഒ. ഡോ. എൻ. രാജേന്ദ്രൻ, കോർപ്പറേ ഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ, ആരോഗ്യ സ്ഥി രംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ, സ്ഥിരംസമിതി അധ്യ ക്ഷർ, കൗൺസിൽ പാർട്ടിലീഡർ മാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.