
ഡോ.ആർസുവിന് ഭാഷാസേതു പുരസ്കാരം
- 51,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം
കോഴിക്കോട്: ഉത്തർപ്രദേശിലെ ഗോണ്ടയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പൂർവ്വാപർ മാഗസീൻ നൽകുന്ന പൂർവ്വാപർ ഭാഷാസേതു പുരസ്കാരത്തിന് ഹിന്ദി, മലയാളം എഴുത്തുകാരനും വിവർത്തകനുമായ ഡോ.ആർസു അർഹനായി. 51,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം . ഭാഷകൾ തമ്മിലുള്ള സഹോദര്യത്തിനും സാംസ്കാരിക വിനിമയത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം .

മൗലിക കൃതികളും വിവർത്തനങ്ങളുമടക്കം മലയാളത്തിലും ഹിന്ദിയിലുമായി 100-ൽ അധികം പുസ്തകങ്ങൾ ഡോ.ആർസുവിൻ്റെതായുണ്ട്. ദേശീയ പുരസ്കാരങ്ങളും മറ്റ് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. സപ്തംബർ 2 ന് ഗോണ്ടയിലെ ലാൽബഹാദുർ ശാസ്ത്രി കോളജിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്ന് പൂർവ്വാപ ർ മാഗസീൻ എഡിറ്റർ ഡോ.സൂര്യപാൽസിംഗ് അറിയിച്ചു.
CATEGORIES News
