
ലൈക്ക് മൈൻ്റഡ് ചാരിറ്റബിൾ ട്രസ്റ്റ് കുറുവങ്ങാട് വിജയോത്സവം 2026 അനുമോദന സമ്മേളനം സംഘടിപ്പിച്ചു
- ചടങ്ങ് ബഹുമാനപ്പെട്ട സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് വിജേഷ് പി ഉദ്ഘാടനം ചെയ്തുകൊണ്ട് മെമെൻ്റോ വിതരണം നടത്തി
കൊയിലാണ്ടി:ലൈക്ക് മൈൻ്റഡ് ചാരിറ്റബിൾ ട്രസ്റ്റ് കുറുവങ്ങാട് വിജയോത്സവം 2026 എന്നപേരിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ. എസ് .എസ് മറ്റ് കായിക ഇനങ്ങളിലെ വിജയികൾക്കുള്ള അനുമോദന സമ്മേളനം കുറുവങ്ങാട് ചനിയേരി സ്കൂളിൽ വെച്ച് നടത്തി.ചടങ്ങ് ബഹുമാനപ്പെട്ട സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് വിജേഷ് പി ഉദ്ഘാടനം ചെയ്തുകൊണ്ട് മെമെൻ്റോ വിതരണം നടത്തി. യോഗത്തിൽ ഷമീറ കെ കെ അധ്യക്ഷത വഹിച്ചു. ശ്രീ സഹദ് സലാം മോട്ടിവേഷൻ ക്ലാസ് എടുത്തു.

യോഗത്തിന് ജെറോം മാഷ് സ്വാഗതവും, ഡി.കെ ബിജു മാഷ് , ഹസീബടീച്ചർ എന്നിവർ ആശംസയും പറഞ്ഞു. നിസാർ മാസ്റ്റർ റിപ്പോർട്ട് അവതരണവും നടത്തി. പി കെ അബ്ദുൽസലാം യോഗത്തിന് നന്ദി പറഞ്ഞു. യോഗത്തിൽ ലൈക് മൈൻ്റഡ് പ്രവർത്തകർ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
CATEGORIES News
