
എസ്. ജാനകിയമ്മ അനുസ്മരണം ശ്രദ്ധേയമായി
- ചടങ്ങ് പ്രശസ്ത തബലിസ്റ്റ് വി. എം. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: എസ്. ജാനകിയമ്മ അനുസ്മരണം ശ്രദ്ധേയമായി
ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച എസ്. ജാനകിയമ്മ അനുസ്മരണവും ഗാനാഞ്ജലിയും ശ്രദ്ധേയമായി. ചടങ്ങ് പ്രശസ്ത തബലിസ്റ്റ് വി. എം. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.പി. പി. ശിവദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സന്തോഷ് പാലക്കാട് അധ്യക്ഷത വഹിച്ചു.

രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം ഗായകർ എസ്. ജാനകിയമ്മ ആലപിച്ച അനശ്വര ഗാനങ്ങൾ അവതരിപ്പിച്ച് ആദരാഞ്ജലി അർപ്പിച്ചു.സംഗീതാസ്വാദകരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടി ശ്രദ്ധേയമായ കലാസംഗമമായി.
CATEGORIES News
