
ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ എണ്ണക്കമ്പനികൾ
- ഹോർമുസിനു പിന്നാലെ ചെങ്കടലിലേക്കും പ്രതിസന്ധി നീണ്ടതോടെ ഇന്ത്യക്കാരെ കാത്തിരിക്കുന്നത് ഇരട്ട ഷോക്ക്.
ന്യൂഡൽഹി:ഹോർമുസിനു പിന്നാലെ ചെങ്കടലിലേക്കും പ്രതിസന്ധി നീണ്ടതോടെ ഇന്ത്യക്കാരെ കാത്തിരിക്കുന്നത് ഇരട്ട ഷോക്ക്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.ഇതോടെ ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ എണ്ണക്കമ്പനികൾ.ഇത് പണപ്പെരുപ്പത്തിലേക്കും റിസർവ് ബാങ്കിന്റെ പലിശ നിരക്ക് വർധനയിലേക്കും വഴിവച്ചേക്കും.

വ്യക്തികളുടെയും ബിസിനസുകളുടെയും വായ്പാ ചെലവ് വർധിപ്പിക്കുന്ന നീക്കമാണിത്.ക്രൂഡോയിൽ വില ഇപ്പോഴത്തെ നിരക്കിൽ തുടർന്നാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടേണ്ടി വരുമെന്ന് പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ).
CATEGORIES News
