
കേരളത്തിലെ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായതായി സിപിഐ ദേശീയ കൗൺസിൽ
- ബിജെപി സർക്കാരിൻറെ വർഗീയ വിരുദ്ധ നയങ്ങൾക്ക് എതിരെ ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 15 വരെ എല്ലാ സംസ്ഥാനങ്ങളിലും പദയാത്ര നടത്തുമെന്ന് സിപിഐ ജനറൽ സെക്രട്ടറി രാജ പറഞ്ഞു.
ദില്ലി: കേരളത്തിലെ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായതായി സിപിഐ ദേശീയ കൗൺസിൽ. വോട്ട് ചോർച്ച ആശങ്കാജനകമാണെന്നാണ് വിലയിരുത്തൽ. കൂടാതെ തമിഴ്നാട്ടിൽ ജോസഫ് വിജയയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ് തായ് വാഴ്ത്ത് അവസാനം ആലപിച്ചതിനെതിരെയും കൗൺസിലിൽ പ്രമേയം പാസാക്കി. ടിവികെ സർക്കാർ പുരോഗമന മത നിരപേക്ഷത നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കുന്ന കേന്ദ്രത്തിനെതിരെ നിലപാട് എടുക്കും എന്ന്പ്രതീക്ഷിക്കുന്നതായും കൗൺസിൽ വിലയിരുത്തി.

കൂടാതെ ബിജെപി സർക്കാരിൻറെ വർഗീയ വിരുദ്ധ നയങ്ങൾക്ക് എതിരെ ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 15 വരെ എല്ലാ സംസ്ഥാനങ്ങളിലും പദയാത്ര നടത്തുമെന്ന് സിപിഐ ജനറൽ സെക്രട്ടറി രാജ പറഞ്ഞു.
CATEGORIES News
