ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.എം.കെ റാം കസ്റ്റഡിയിൽ

ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.എം.കെ റാം കസ്റ്റഡിയിൽ

  • പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.എം.കെ റാം കസ്റ്റഡിയിൽ. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ തലശ്ശേരി സെഷൻസ് കോടതി കസ്റ്റഡിയിൽ വിട്ടത്. കോടതി പ്രൊഡക്ഷൻ വാറണ്ട് നൽകിയതിനാലാണ് റാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നത്. ആഗസ്റ്റ് ഒന്നിന് പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കണം.

പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി ജീവൻ ജോർജിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്പ‌ി മോഹനചന്ദ്രനാണ് മേൽനോട്ടം വഹിക്കുന്നത്. റാമിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് പുറമെ, കണ്ണൂർ ഡെന്റൽ കോളജിലും സംഭവസ്ഥലങ്ങളിലും തെളിവ് നടത്താനും അന്വേഷണസംഘത്തിന് പദ്ധതിയുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )