പ്രേംചന്ദ് സെമിനാറും, പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

പ്രേംചന്ദ് സെമിനാറും, പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

  • എഴുത്തുകാരനും വിവർത്തകനുമായ ഡോ.ആർസു പരിപാടി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പ്രേംചന്ദ് ജയന്തിയുടെ ഭാഗമായി ഭാഷാസമന്വയവേദിയും ചേളന്നൂർ ശ്രീ നാരായണ ഗുരു കോളജും ചേർന്ന് പ്രേംചന്ദും തകഴിയും എന്ന വിഷയത്തിൽ സെമിനാറും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. എഴുത്തുകാരനും വിവർത്തകനുമായ ഡോ.ആർസു പരിപാടി ഉദ്ഘാടനം ചെയ്തു. കർഷകരുടെയും തൊഴിലാളികളുടെയും ജീവിത സാഹചര്യങ്ങൾ അവരുടെ ഭാഷയിലും ശൈലിയിലുമവതരിപ്പിച്ച് ഭാരതീയ സാഹിത്യത്തിന് കരുത്തും കാന്തിയുമേകിയ എഴുത്തുകാരായിരുന്നു പ്രേംചന്ദും തകഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രേംചന്ദിൻ്റെ ഗോദാനും തകഴിയുടെ രണ്ടിടങ്ങഴിയും പ്രമേയതലത്തിൽ സമാനതകൾ പുലർത്തുന്ന കൃതികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ ഡോ.കുമാർ എസ്.പി അധ്യക്ഷത വഹിച്ചു. ഗൾഫ് നാടുകളിലെ അമാനുള്ളയുടെ സേവനാനുഭവങ്ങൾ ചിത്രീകരിച്ച ഡോ. ദീപേഷ് കരിമ്പുങ്കരയുടെ മരുഭൂമിയിലെ മറുജീവിതങ്ങൾ എന്ന കൃതിയുടെ നിപുണ ശരിധരൻ തയ്യാറാക്കിയ ഹിന്ദി പരിഭാഷ രേഗിസ്ഥാൻ കി അൻദേഖി സിന്ദഗിയാം നോവലിസ്റ്റ് കെ.പി.സുധീര ഡോ. പി.കെ.രാധാമണിയ്ക്ക് നൽകി പ്രകാശനം ചെയ്തു.

ഡോ. സുമ ടി.കെ പുസ്തകം പരിചയപ്പെടുത്തി. അമാനുള്ള, നിപുണ ശശിധരൻ,
ഡോ.സി.ആർ.സന്തോഷ്, ഡോ. ജ്യോതി ലക്ഷ്മി, ഡോ.ബിന്ദു എം.കെ, ഡോ.ഒ വാസവൻ, ഡോ. ദീപേഷ് കരിമ്പുങ്കര എന്നിവർ പ്രസംഗിച്ചു. സെമിനാറിൻ്റെ ഭാഗമായി ശിവഗംഗ, നയന എൽ.ജി, ദേവേന്ദു എന്നീ വിദ്യാർഥിനികൾ തകഴിയുടെ കൃതികളെ വിലയിരുത്തി സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )