കനത്ത മഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകി

കനത്ത മഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകി

  • ഈ സീസണിൽ ആദ്യമായാണ് ഇത്തരത്തിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത്.

ചാലക്കുടി: കനത്ത മഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകി. ഈ സീസണിൽ ആദ്യമായാണ് ഇത്തരത്തിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത്. കാലവർഷം ശക്തിപ്പെട്ടതാണ് വെള്ളച്ചാട്ടം നിറയാൻ കാരണമായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അതിരപ്പിള്ളി വനമേഖലയിലെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു.

ഇതേ തുടർന്നാണ് വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത്. അതിരപ്പിള്ളിക്ക് പുറമെ ചാർപ്പ വെള്ളച്ചാട്ടവും നിറഞ്ഞാണൊഴുകുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )