മുൻഗണനാ റേഷൻ കാർഡുകളുടെയും അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും

മുൻഗണനാ റേഷൻ കാർഡുകളുടെയും അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും

  • തിരുവനന്തപുരം കനകക്കുന്ന് പാലസ് മെയിൻ ഹാളിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി അനുവദിച്ച 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ഓഗസ്റ്റ് 3-ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. തിരുവനന്തപുരം കനകക്കുന്ന് പാലസ് മെയിൻ ഹാളിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. മന്ത്രി കെ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. മന്ത്രി കെ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി സി പി ജോൺ മുഖ്യാതിഥിയായിരിക്കും.പുതുതായി അനുവദിച്ച 73,024 റേഷൻ കാർഡുകൾ മുൻഗണനാ(പിങ്ക്)വിഭാഗത്തിലേക്കുള്ളതാണ്.

ഇതിനൊപ്പം സമൂഹത്തിലെ ഏറ്റവും അങ്ങേയറ്റം ദരിദ്രരായകുടുംബങ്ങൾക്കായി 2,000 പുതിയ എ എ വൈ (മഞ്ഞ) റേഷൻ കാർഡുകളും അനുവദിച്ചിട്ടുണ്ട്. ഇതിനായി തിരഞ്ഞെടുത്ത 6,900 കുടുംബങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ 2,000 പേർക്ക് കാർഡുകൾ നൽകുന്നത്.
മുൻഗണനാ – എ എ വൈ വിഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത 20
ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി ചടങ്ങിൽ റേഷൻ കാർഡുകൾ വിതരണം ചെയ്യും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )