
മഴക്കെടുതി സർക്കാർ ധനസഹായം പ്രഖ്യാപിച്ചു:മരണപ്പെട്ടവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ;വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം
- രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ സംസ്കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്നും രാജേഷിന്റെ വീടുപണി സർക്കാർ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ.
തിരുവനന്തപുരം കണ്ണൂർ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ ജീവൻ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ സംസ്കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്നും രാജേഷിന്റെ വീടുപണി സർക്കാർ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ.മന്ത്രിസഭായോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് കംപ്ലെയ്ന്റസ് അതോറിറ്റി ചെയർമാനായി റിട്ട.ജസ്റ്റിസ് സി.എൻ.രാമചന്ദ്രനെ നിയമിച്ചു.
2026-27 സാമ്പത്തികവർഷത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിന്റെ ആദ്യഗഡുവായി 2029.15 കോടി രൂപ നൽകാൻ തിരുവനന്തപുരം കണ്ണൂർ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ ജീവൻ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ സംസ്കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്നും രാജേഷിന്റെ വീടുപണി സർക്കാർ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ.
മന്ത്രിസഭായോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് കംപ്ലെയ്ന്റസ് അതോറിറ്റി ചെയർമാനായി റിട്ട.ജസ്റ്റിസ് സി.എൻ.രാമചന്ദ്രനെ നിയമിച്ചു.
2026-27 സാമ്പത്തികവർഷത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിന്റെ ആദ്യഗഡുവായി 2029.15 കോടി രൂപ നൽകാൻ തീരുമാനിച്ചു.കാലവർഷക്കെടുതിയിൽ 462 ക്യാംപുകളിലായി 27048 പേരാണുള്ളത്. 26 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. നാലു പേരെ കാണാനില്ല. 1882 ഹെക്ടറിൽ കൃഷിനാശം ഉണ്ടായി. 67.44 കോടി രൂപയുടെ നഷ്ടമാണിത്. 23537 കർഷകരെ ഇതു ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ ധനസഹായം നൽകും. വീടുകളിൽ വെള്ളം കയറിയവർക്ക് ബന്ധപ്പെട്ടവരുടെ റിപ്പോർട്ട് അനുസരിച്ച് 10000 രൂപ ധനസഹായം നൽകും. സംസ്കാര ചടങ്ങുകൾക്കു 10000 രൂപ നൽകും. വീടുകൾ പൂർണമായി തകർന്നവർക്ക് 6 ലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം നൽകും. ഒരു കുടുംബത്തിലെ റേഷൻകാർഡിലെ രണ്ടു പേർക്കു വച്ച് 300 രൂപ വീതം നൽകും.വീടുകളിലേക്കു തിരിച്ചു പോകാൻ കഴിയാത്തവർക്ക് വാടക നൽകാനും തീരുമാനിച്ചു.കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിച്ചു.

വെള്ളം കയറി കടകൾ നശിച്ചവർക്ക് 10000 രൂപ ധനസഹായം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നാശനഷ്ടമുണ്ടായ എംഎസ്എംഇകൾക്ക് ഉൾപ്പെടെ വായ്പ പദ്ധതി നടപ്പാക്കും. ബാങ്കുകളുമായി സഹകരിച്ചു 12 ലക്ഷം രൂപ വരെ വായ്പ നൽകും. 25 ശതമാനം വരെയോ 3 ലക്ഷം വരെയോ മാർജിൻ മണിയായി സർക്കാർ ബാങ്കിലേക്ക നൽകും.25 ശതമാനം വരെയോ 3 ലക്ഷം വരെയോ മാർജിൻ മണിയായി സർക്കാർ ബാങ്കിലേക്കു നൽകും. അതു വേണ്ടാത്തവർക്ക് വായ്പയുടെ 9 ശതമാനം പലിശ സർക്കാർ നൽകും. വായ്പ എടുത്തിട്ട് അടയ്ക്കാൻ കഴിയാത്തവർക്ക് 9 ശതമാനം പലിശ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
