മണക്കാട്ട് രാജൻ സ്മാരക കലാപ്രതിഭാ പുരസ്ക്കാരംഅരങ്ങാടത്ത് വിജയന്

മണക്കാട്ട് രാജൻ സ്മാരക കലാപ്രതിഭാ പുരസ്ക്കാരംഅരങ്ങാടത്ത് വിജയന്

  • ഓഗസ്റ്റ് 30ന് വൈകീട്ട് 5 മണിക്ക് പെരുവട്ടൂർ എൽ പി സ്ക്കൂളിൽ നടക്കുന്ന അനുസ്മരണ സമ്മേളത്തിൽ പുരസ്ക്കാര സമർപ്പണം കൊയിലാണ്ടി എംഎൽഎ അഡ്വ: പ്രവീൺ കുമാർ നിർവ്വഹിക്കും

കൊയിലാണ്ടി:മണക്കാട്ട് രാജൻ അനുസ്മരണ സമതിയും സൗഹാർദ്ദ പെരുവട്ടൂരും സംയുക്തമായി എർപ്പെട്ടുത്തിയ പ്രശസ്ത ഗായകൻ മണക്കാട്ട് രാജൻ സ്മാരക കലാപ്രതിഭാ പുരസ്ക്കാരം (പതിനായിരം രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവ ഉൾപ്പെടുന്നു)ആറ് പതിറ്റാണ്ട് കാലം അമേച്ചർ പ്രൊഫഷണൽ
നാടക വേദികളിൽ വിവിധ വേഷങ്ങൾ പകർന്നാടിയ അഭിനയപ്രതിഭ അരങ്ങാടത്ത് വിജയന് .അഭിനയ രംഗത്ത് ഒൻപതാം വയസിൽ അരങ്ങേറ്റം കുറിച്ച വിജയൻ കെ ടി മുഹമ്മദ്, തിക്കോടിയൻ, നെല്ലിക്കോട് ഭാസ്ക്കരൻ, ജോസ്ചിറമ്മൽ, കായലാട്ട് രവീന്ദ്രൻ, കെ ശിവരാമൻ എന്നിവരുടെ നാടക കളരിയിലൂടെ വളർന്ന് മലയാള നാടകവേദിക്ക് നൽകിയ സമർപ്പണത്തെ മാനിച്ച് പുരസ്ക്കാരം നൽകുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

ഓഗസ്റ്റ് 30ന് വൈകീട്ട് 5 മണിക്ക് പെരുവട്ടൂർ എൽ പി സ്ക്കൂളിൽ നടക്കുന്ന അനുസ്മരണ സമ്മേളത്തിൽ പുരസ്ക്കാര സമർപ്പണം കൊയിലാണ്ടി എംഎൽഎ അഡ്വ: പ്രവീൺ കുമാർ നിർവ്വഹിക്കും, പ്രശസ്ത നാടക പ്രവർത്തകൻ ചന്ദ്രശേഖരൻ തിക്കോടി മുഖ്യ അഥിതിയാവുന്ന ചടങ്ങിൽ എൻ വി ബാലകൃഷണൻ അനുസ്മരണ പ്രഭാഷണം നത്തുംതുടർന്ന് ലോകധർമ്മി തിയ്യറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന’ചിരിയും ചിന്തയും’
ചെറുകഥകളുടെ നാടകാവിഷ്ക്കാരം അരങ്ങേറും അനുസ്മരണ സമതി ചെയർമാൻഎൻ വി ബിജു, കൺവീനർ നാരായണൻ വി, സൗഹാർദ്ദ പ്രസിഡൻ്റ്
ദാസൻ ടി വി സെക്രട്ടറി മോഹൻദാസ് ഇ എം,ബാബു കെ ടി കെ എന്നിവർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )