
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി
- കൊയിലാണ്ടി നഗരസഭ ആരോഗ്യവിഭാഗവും, ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌കോഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും, ഹോൾസെയിൽ സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ ആരോഗ്യവിഭാഗവും, ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌കോഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും, ഹോൾസെയിൽ സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. 121 കി.ഗ്രാം പ്ലാസ്റ്റിക് ക്യാരിബാഗും, 4.5 കി.ഗ്രാം പ്ലാസ്റ്റിക് പ്ലേറ്റ് എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ മതിയായ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാതെയും, വ്യത്തിഹീനമായ സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച കോർട്ടേഴ്‌സ്, വീട് എന്നിവയുടെ ഉടമക്ക് നോട്ടീസ് നൽകുകയും ചെയ്തു.

പരിശോധനക്ക് ജില്ലാ സ്കോഡ് ലീഡർ ജയപ്രകാശ്. കെ, ഷൈമ, അമേയ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജമീഷ് മുഹമ്മദ്, ലിജോയ്, ഷീബ എന്നിവർ നേതൃത്വം നൽകി. പരിശോധന തുടരുമെന്നും, ആദ്യ ഘട്ടത്തിൽ പിഴ ചുമത്തുകയും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
