കെ എം കെ വെള്ളയിൽകർമ്മശ്രേഷ്ഠ അവാർഡ് ഡോ എം കെ മുനീറിന് നാളെ കോഴിക്കോട് ടൗൺ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ നൽകും

കെ എം കെ വെള്ളയിൽകർമ്മശ്രേഷ്ഠ അവാർഡ് ഡോ എം കെ മുനീറിന് നാളെ കോഴിക്കോട് ടൗൺ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ നൽകും

  • ബഹുമാനപ്പെട്ട വ്യവസായ – ഐ ടി വകുപ്പ് മന്ത്രി ശ്രീ പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ സമ്മേളനവും ഉദ്‌ഘാടനവും അവാർഡ് വിതരണവും നടത്തുന്നതാണ്

കോഴിക്കോട്:പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന കെ എം കെ വെള്ളയിലിന്റെ സ്മരണാർത്ഥം ആൾ കേരള മാപ്പിള സംഗീത അക്കാദമി ഏർപ്പെടുത്തുന്ന പ്രഥമ കർമശ്രേഷ്ഠ അവാർഡ് സാമൂഹ്യ സാംസ്‌കാരിക കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും മുൻ മന്ത്രിയുമായ ഡോ എം കെ മുനീറിന് നാളെ കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും.സാഹിത്യകാരൻ യു കെ കുമാരൻ ചെയർമാനും ഒ എം കരുവാരക്കുണ്ട്, കാനേഷ് പൂനൂർ ഫൈസൽ എളേറ്റിൽ,സലാം ഫോക്കസ് എന്നിവർ അംഗങ്ങളുമായ ജ്യൂറി കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.


ബഹുമാനപ്പെട്ട വ്യവസായ – ഐ ടി വകുപ്പ് മന്ത്രി ശ്രീ പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ സമ്മേളനവും ഉദ്‌ഘാടനവും അവാർഡ് വിതരണവും നടത്തുന്നതാണ്. ചടങ്ങിൽ ബഹുമാനപ്പെട്ട റവന്യു വകുപ്പ് മന്ത്രി ശ്രീ എ പി അനിൽകുമാർ മുഖ്യാതിഥിയായിരിക്കും.തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അഡ്വ കെ ജയന്ത് എം എൽ എ, അഡ്വ ഫൈസൽബാബു എം എൽ എ, ഡെപ്യൂട്ടി മേയർ ഡോ എസ് ജയശ്രീ, ശ്രീ,സാഹിത്യകാരൻ ശ്രീ യു കെ കുമാരൻ, ശ്രീ ഒ എം കരുവാരക്കുണ്ട്. ശ്രീ ഫൈസൽ എളേറ്റിൽ, ശ്രീ കാനേഷ് പൂനൂർ, തുടങ്ങി കലാ സാഹിത്യ സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കും. വൈകുന്നേരം 4 മണി മുതൽ ഇശൽ വിരുന്ന് ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )