
സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം ;സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർ ഏറ്റെടുക്കും
- പൊലീസിനെ ജനകീയമാക്കാനുള്ള ‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം നിലവിൽ വരും. സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർ ഏറ്റെടുക്കും. വളരെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്പെക്ടർമാർ എസ്എച്ച്‌ഒമാരായി തുടരുക.പൊലീസിനെ ജനകീയമാക്കാനുള്ള ‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. കേരള പൊലീസ് സംവിധാനത്തിൽ പൊലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കർമ്മ പദ്ധതിക്ക് നേതൃത്വം നൽകുകയാണ് സർക്കാർ എന്നും, കേരള പൊലീസിനെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനമാണിതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത ല നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള പൊലീസ് പരിഷ്‌കരണത്തിന് ഇത്തരത്തിൽ നേതൃത്വം കൊടുക്കുന്നത്. ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം” എന്നും മന്ത്രി പറഞ്ഞിരുന്നു. കസ്റ്റഡി മർദ്ദനങ്ങളും അനധികൃത തടവുകളും പൂർണ്ണമായി ഒഴിവാക്കി ശാസ്ത്രീയമായ അന്വേഷണ രീതികൾ നടപ്പിലാക്കുന്നതിന് മുൻഗണന നൽകുമെന്നാണ് സർക്കാർ നിലപാട്.ഇതിന്റെ ഭാഗമായി ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനുള്ള പ്രത്യേക പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. 20 വർഷം പിന്ന ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ ആധുനികവൽക്കരിക്കാനും സർക്കാർ തീരുമാനിച്ചു. പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സംവിധാനം ഏർപ്പെടുത്തും
