ഓപ്പറേഷൻ തൂഫാൻ;മയക്കുമരുന്നിനും ഗുണ്ടകൾക്കുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി ആഭ്യന്തര വകുപ്പ്

ഓപ്പറേഷൻ തൂഫാൻ;മയക്കുമരുന്നിനും ഗുണ്ടകൾക്കുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി ആഭ്യന്തര വകുപ്പ്

  • ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു.

തിരുവനന്തപുരം: മയക്കുമരുന്നിനും ഗുണ്ടകൾക്കുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി ആഭ്യന്തര വകുപ്പ്. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു. ഇതുവരെ 8.28 കിലോ എംഡിഎംഎയും 1000 കിലോ കഞ്ചാവും പിടികൂടിയതായി പൊലീസ് അറിയിച്ചു.കേരളത്തിലേക്ക് എംഡിഎംഎ കൂടുതലായെത്തുന്നത് ബെംഗളൂരു, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്നാണ്. രാസലഹരിക്കേസുകളിലും കേരളത്തിലേക്കുള്ള കഞ്ചാവിന്റെ വരവിലും മുഖ്യകണ്ണികൾ കേരളത്തിന് പുറത്താണ്. ഓപ്പറേഷൻ തൂഫാനിൽ പിടിയിലാകുന്നവരിലേറെയും ചെറുകിട വിൽപ്പനക്കാരോ ഉപയോഗിക്കുന്നവരോ ആണ്.

കുറ്റവാളികളെ അമർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഓപ്പറേഷൻ ഗ്രിപ്പിൽ പിടികിട്ടാപ്പുള്ളികൾ അടക്കം 158 പേർ അറസ്റ്റിലായിട്ടുണ്ട്. 20 പേർക്കെതിരെ കാപ്പ ചുമത്തി. മരട് അനീഷ്, അർജുൻ ആയങ്കി അടക്കമുള്ളവർ ജയിലിലായി. ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി 10,519 പേരെ പൊലീസ് കർശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )