
ടെറസിൽ ചെണ്ടുമല്ലി കൃഷിയുമായി ജി.വി.എം എച്ച് എസ് എസ്എൻ.എസ്.എസ്. യൂണിറ്റ്
- പി ടി എ പ്രസിഡന്റ് ശ്രീലായിക്ക് ടി എ യുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പാൾ ലൈജു ടീച്ചർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ജി.വി.എം എച്ച് എസ് എസ്എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നട്ടുവളർത്തിയ ചെണ്ടുമല്ലിപ്പൂക്കളുടെ വിളവെടുപ്പ് , പി ടി എ പ്രസിഡന്റ് ശ്രീലായിക്ക് ടി എ യുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പാൾ ലൈജു ടീച്ചർ ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ദിവസങ്ങളായി ചെടികൾ പരിപാലിച്ചിരുന്നത്. കോഴിക്കോട് വെസ്റ്റ് ഹിൽ എൻജിനീയറിംഗ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോക്ടർ മനു വി തൊട്ടേക്കാട് ആണ് കൃഷിക്ക് വേണ്ട തൈകൾ എത്തിച്ചതും ചെടികൾക്കാവശ്യമായപരിപാലനം നിർദേശിച്ചതും
തെളിഞ്ഞ വെയിലിൽ ജമന്തിപ്പൂക്കൾ നിറഞ്ഞുനിൽൽക്കുന്നത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ സന്തോഷം പകർന്നു. തങ്ങൾ തന്നെ നട്ടുവളർത്തിയ ചെടികൾ പൂത്തുനിൽക്കുന്നത് കാണുന്നതും അവയിൽനിന്ന് പൂക്കൾ പറിച്ചെടുക്കുന്നതും ഏറെ സന്തോഷകരമായ അനുഭവമായിരുന്നു.

ചെടികൾ നട്ട ദിവസം മുതൽ അവയുടെ വളർച്ച ദിവസേന കണ്ടറിഞ്ഞതിനാൽ, ഇന്നത്തെ വിളവെടുപ്പ് എൻ.എസ്.എസ്. അംഗങ്ങൾക്ക് ഏറെ പ്രത്യേകതയുള്ളതായി. ഒരുമിച്ച് ചെയ്ത ചെറിയൊരു പ്രവർത്തനം ഇത്രയും മനോഹരമായ ഫലമായി മാറിയതിന്റെ സന്തോഷവും എല്ലാവരും പങ്കുവച്ചു.
എൻ.എസ്.എസ്. പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ചെണ്ടുമല്ലി ക്കൃഷിയിലൂടെ വിദ്യാർത്ഥികൾക്ക് കൃഷിയോടും പ്രകൃതിയോടും കൂടുതൽ അടുപ്പം ഉണ്ടാക്കാനും കൂട്ടായ പ്രവർത്തനത്തിന്റെ സന്തോഷം അനുഭവിക്കാനും കഴിഞ്ഞു
