നേപ്പാളിലുണ്ടായ മിന്നൽ പ്രളയം;ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം നേപ്പാൾ പകുതിയായി വെട്ടിച്ചുരുക്കി

നേപ്പാളിലുണ്ടായ മിന്നൽ പ്രളയം;ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം നേപ്പാൾ പകുതിയായി വെട്ടിച്ചുരുക്കി

  • മുൻപ് പ്രതിദിനം ശരാശരി 800 മെഗാവാട്ട് വൈദ്യുതിയാണ് നേപ്പാൾ ഇന്ത്യയ്ക്ക് കൈമാറിയിരുന്നത്. നിലവിൽ ഇത് 400 മെഗാവാട്ടായി കുറച്ചിരിക്കുകയാണ്.

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയം ഇന്ത്യയുടെ ഊർജ മേഖലയ്ക്ക് വലിയ ഭീഷണിയാകുന്നു. പ്രളയത്തെ തുടർന്നുണ്ടായ കനത്ത നാശനഷ്ടങ്ങൾ കാരണം പ്രധാന ഉപഭോക്താവായ ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം നേപ്പാൾ പകുതിയായി വെട്ടിച്ചുരുക്കിയതായി നേപ്പാൾ ഊർജ മന്ത്രാലയം അറിയിച്ചു. മുൻപ് പ്രതിദിനം ശരാശരി 800 മെഗാവാട്ട് വൈദ്യുതിയാണ് നേപ്പാൾ ഇന്ത്യയ്ക്ക് കൈമാറിയിരുന്നത്. നിലവിൽ ഇത് 400 മെഗാവാട്ടായി കുറച്ചിരിക്കുകയാണ്.നേപ്പാൾ ഊർജ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, പ്രളയത്തിൽ രാജ്യത്തെ 13 ജലവൈദ്യുത നിലയങ്ങൾക്കും ഒരു സോളാർ പ്ലാന്റിനും വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത് ഏകദേശം 359 മെഗാവാട്ട് ഉൽപാദന ശേഷിയെയാണ് നേരിട്ട് ബാധിച്ചത്.

ഇന്ത്യയിലേക്ക് വൈദ്യുതി നൽകുന്ന 14 മെഗാവാട്ട് ശേഷിയുള്ള ദേവീഘട്ട് ജലവൈദ്യുത പദ്ധതി ഭാഗികമായി തകർന്ന നിലയിലാണ്. രസുവ ജില്ലയിലെ അപ്പർ ത്രിശൂലി-1 (216 MW), രസുവാഗഢി (111 MW), ചിലിമേ (22 MW) തുടങ്ങിയ പ്രൊജക്റ്റുകളും നുവാകോട്ട് ജില്ലയിലെ അപ്പർ ത്രിശൂലി-3A (60 MW) ഉൾപ്പെടെയുള്ള വൈദ്യുതി പദ്ധതികളും തകരാറിലായിട്ടുണ്ട്. കൂടാതെ, ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകുന്ന ചിലിമേ, ത്രിശൂലി എന്നീ പദ്ധതികളെയും പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )