കിഴക്കയിൽ ബാലന്റെ രണ്ടാം ചരമ വാർഷികം എൻസിപി (SP) ചങ്ങരോത്ത് മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ആചരിച്ചു

കിഴക്കയിൽ ബാലന്റെ രണ്ടാം ചരമ വാർഷികം എൻസിപി (SP) ചങ്ങരോത്ത് മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ആചരിച്ചു

  • ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. എൻസിപി (SP) സംസ്ഥാന ജനറൽ സെക്രട്ടറി സി.സത്യചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി

പേരാമ്പ്ര : എൻ സിപി(SP) സംസ്ഥാന കമ്മറ്റി അംഗവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ആധാരമെഴുത്തുകാരനുമെല്ലാമായിരുന്ന കിഴക്കയിൽ ബാലന്റെ രണ്ടാം ചരമ വാർഷികം എൻസിപി (SP) ചങ്ങരോത്ത് മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ആചരിച്ചു. ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. എൻസിപി (SP) സംസ്ഥാന ജനറൽ സെക്രട്ടറി സി.സത്യചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി പി.എം ജോസഫ് , സംസ്ഥാന കമ്മറ്റി അംഗം കെ.കെ.കുഞ്ഞിക്കണാരൻ, ജില്ലാ സെക്രട്ടറി പ്രേംരാജ് കായക്കൊടി , ജില്ലാ കമ്മറ്റി അഗം കുഞ്ഞിക്കണ്ണൻ മാസ്റ്റർ അമ്പാടി, പി.സി. . അബ്ദുൾ ഖാദർ, രതി എണ്ണപ്പിലാക്കൂൽ, എം.കെ രജീഷ് ആർ.ടി.ശ്രീധരൻ നായർ, ജോസഫ് അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം പ്രസിഡണ്ട് സി.കെ.നാരായണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് ഇ.പി.ദിനേശ് കുമാർ അദ്ധ്യക്ഷനായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )