
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു
- പവന് ഒറ്റയടിക്ക് 2440 രൂപയാണ് വർധിച്ചത്.
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വർധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവൻ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന് 305 രൂപ വർധിച്ച് 14,240 രൂപയുമായി കഴിഞ്ഞയാഴ്ചയിലെ തുടർച്ചയായ വിലയിടിവിനൊടുവിലാണ് ഇപ്പോൾ ഒറ്റയടിക്ക് വില ഉയർന്നിരിക്കുന്നത്. ആഗസ്റ്റ് 24ന് പവൻ വില 1,20,240 രൂപയിലെത്തിയിരുന്നു.

പിന്നീട് ഇത് ഒരാഴ്ച കൊണ്ട് 9000 രൂപയോളം ഇടിഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ആക്രമണങ്ങൾക്കിടയിൽ എണ്ണവില തുടർച്ചയായി ഉയർന്നത് സ്വർണത്തെ ബാധിച്ചിരുന്നു.
CATEGORIES News
