
മെസ്സി വിവാദം;തട്ടിപ്പ് അന്വേഷിക്കുന്നതിന് എസ്ഐടി രൂപീകരിക്കാൻ നിയമപദേശം തേടി ആഭ്യന്തരവകുപ്പ്
- മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന തട്ടിപ്പിൽ പ്രത്യേക സംഘത്തെ ഇന്ന് രൂപീകരിച്ച് ഉത്തരവിറക്കുമെന്നാണ് വിവരം.
തിരുവനന്തപുരം : ലിയോണൽ മെസ്സിയെ കേരളത്തിലെത്തക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പ് അന്വേഷിക്കുന്നതിന് എസ്ഐടി രൂപീകരിക്കാൻ നിയമപദേശം തേടി ആഭ്യന്തരവകുപ്പ്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ച ശേഷം അന്വേഷണ സംഘത്തെ തീരുമാനിക്കും. മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന തട്ടിപ്പിൽ പ്രത്യേക സംഘത്തെ ഇന്ന് രൂപീകരിച്ച് ഉത്തരവിറക്കുമെന്നാണ് വിവരം. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തി എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആയിരിക്കും അന്വേഷണം. മെസ്സിയുടെ പേരിൽ വ്യാപക ജിഎസ്ടി തട്ടിപ്പ് നടന്നുവെന്ന് പ്രാഥമികമായി കണ്ടെത്തിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ സ്ഥിരീകരിച്ചിരുന്നു.ഗൗരവ സ്വഭാവത്തിലുള്ള അന്വേഷണം ശിപാർശ ചെയ്തുള്ള മുഖ്യമന്ത്രിയുടെ റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പ് ഉടൻ ഉത്തരവിറക്കും. മെസ്സിയെ കേരളത്തിൽ എത്തിക്കാനുള്ള നീക്കത്തിന്റെ തുടക്കം മുതൽ അവസാനം വരെ എന്തൊക്കെ കാര്യങ്ങൾ നടന്നുവെന്ന് എസ്ഐടി വിശദമായി അന്വേഷണം നടത്തും.

ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വരുന്ന അന്വേഷണ സംഘത്തിൽ സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും. മുൻ കായിക മന്ത്രി ഔദ്യോഗിക പദവി എന്നും സ്പോൺസർക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ കിട്ടിയോ എന്നും അന്വേഷിക്കും. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കുമോയെന്നും എസ്ഐടി പരിശോധിക്കും.
