കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂത്ത് വിംഗ് പുതിയ കമ്മിറ്റി നിലവിൽ വന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂത്ത് വിംഗ് പുതിയ കമ്മിറ്റി നിലവിൽ വന്നു

  • യൂണിറ്റ് പ്രസിഡന്റ് അമേത്ത് കുഞ്ഞഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കോഴിക്കോട് ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് ഷംസു എളേറ്റിൽ വട്ടോളി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂത്ത് വിംഗ് പുതിയ കമ്മിറ്റി നിലവിൽ വന്നു. യൂണിറ്റ് പ്രസിഡന്റ് അമേത്ത് കുഞ്ഞഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കോഴിക്കോട് ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് ഷംസു എളേറ്റിൽ വട്ടോളി ഉദ്ഘാടനം ചെയ്തു.
ബഹുമാനപ്പെട്ട ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ സാഹിബ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിയും മുൻ കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റുമായ രാജീവൻ സംസ്ഥാന കമ്മറ്റി കൗൺസിൽ അംഗം കെ കെ നിയാസ്എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ യൂത്ത് വിങ് വൈസ് പ്രസിഡന്റ് റുംഷാദിന്റെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.


ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഫൈസൽ, സൗമിനി മോഹൻദാസ്, കൊയിലാണ്ടി യൂണിറ്റ് ജനറൽ സെക്രട്ടറി മനീഷ്, യൂണിറ്റ് ട്രഷറർ ഷഹീർ ഗാലക്സി, നസീർ ടൈം പാർക്ക്, വനിതാ വിങ് മണ്ഡലം ജനറൽ സെക്രട്ടറി ജെസ്‌ന വനിതാ വിങ് കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് ഷീബ ശിവാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പുതിയ ഭാരവാഹികളായി യൂത്ത് വിങ് പ്രസിഡന്റ് കെ. എം. ശുഹൈൽ,
ജനറൽ സെക്രട്ടറി അരുൺ ന്യൂ ലേഡി,ട്രഷറർ സാജിദ് അബ്ദുൽ റഹ്മാൻ എന്നിവരെ തെരെഞ്ഞെടുത്തു.പുതിയ ഭരണസമിതിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )