
ടൈലറിംഗ് ഷോപ്പ് ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- മാരാമുറ്റം തെരുവിലെ രാഗി നിവാസിൽ രാജു (56) ആണ് മരിച്ചത്.
കൊയിലാണ്ടി: എസ്.ബി.ഐ ബാങ്കിന് സമീപത്തെ ടൈലറിംഗ് ഷോപ്പ് ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാരാ മുറ്റം തെരുവിലെ രാഗി നിവാസിൽ രാജു (56) ആണ് മരിച്ചത്.രാജുവിന്റെ ഉടമസ്ഥതയിൽ നടത്തിയിരുന്ന ജാസ് ടൈലറിംഗ് ഷോപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ കടയിലെ ജീവനക്കാരി എത്തിയപ്പോഴാണ് രാജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അമ്മ രാധ സഹോദരി രാഖി എന്നിവരാണ് .

വിവരമറിഞ്ഞ് കൊയിലാണ്ടി പൊലീസ്മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
CATEGORIES News
